Kozhikode Vision

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 84 വര്‍ഷം തടവ് ശിക്ഷ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 84 വര്‍ഷം തടവ് ശിക്ഷ

കുന്ദമംഗലം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 84 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോഴിക്കോട് പോക്സോ കോടതി. തടവ് ശിക്ഷയ്ക്ക് പുറമേ അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കുന്ദമംഗലം ചേരിഞ്ചാല്‍ സ്വദേശിയായ വികെ അബ്ദുല്‍ ഗഫൂറിനാണ് പോക്സോ കേസില്‍ ശിക്ഷ ലഭിച്ചത്. 2021ലാണ് കേസിനാസ്പദമായ സംഭവം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയ കേസിലാണ് ഇയാള്‍ക്കെതിരെ ശിക്ഷ വിധിച്ചത്. പിഴ കൊടുക്കാത്ത പക്ഷം 4 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കാനും പോക്സോ കോടതി ജഡ്ജി കെ. പ്രിയ ഉത്തരവിട്ടു. കുന്ദമംഗലം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്ഐമാരായ വിഷ്ണു പ്രസാദ്, സുജിത്ത് കുമാര്‍ എന്നിവരും ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറമ്മലുമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍ കുമാറാണ്ഹാജരായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *