കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് നേതൃത്വം നല്‍കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി കോഴിക്കോട് ജില്ല സര്‍ഗോത്സവം കോഴിക്കോട് പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സകൂളില്‍ നടന്നു. പതിനേഴ് ഉപജില്ലയില്‍ നിന്ന് 500 ലധികം സര്‍ഗ പ്രതിഭകളാണ് പരിശീലനത്തില്‍ പങ്കെടുത്തത്.
മത്സരത്തിന്റെ ആശങ്കകളും ഗ്രേസ് മാര്‍ക്കിന്റെ അതിപ്രസരവുമില്ലാതെ സര്‍ഗാവിഷ്‌ക്കാരത്തിന്റെ തനിമ തേടി കുട്ടികള്‍ സര്‍ഗ വസന്തം സൃഷ്ടിക്കുകയാണ് ഈ പരിശീലന കളരിയില്‍. കഥ, കവിത, പുസ്തകാസ്വാദനം, കാവ്യാലാപനം, ചിത്രരചന, നാടന്‍ പാട്ട്, അഭിനയം എന്നി ഏഴ് മേഖലയില്‍ പതിനേഴ് ഉപ ജില്ലയില്‍ നിന്ന് 500 ലധികം സര്‍ഗ പ്രതിഭകളാണ് രണ്ട് ദിവസം നടക്കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. തികച്ചും സ്വതന്ത്രമായ അന്തരീക്ഷത്തില്‍ യാതൊരു നിര്‍ബന്ധവുമില്ലാതെ ജഡ്ജ്മെന്റ്ിന്റെ നിരീക്ഷണമില്ലാതെയാണ് കുട്ടികള്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്നവേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയെന്ന് കോഴിക്കോട് ജില്ലാ വിദ്യാഭ്യസ ഉപജില്ലാ ഡയറക്ടര്‍ മനോജ് മണിയൂര്‍ പറഞ്ഞു.
കുട്ടികളോടപ്പം ചേര്‍ന്ന് വിരസതയില്ലാതെയുള്ള ക്ലാസ്സുകളാണ് ശില്‍പശാലയില്‍ നല്‍കുന്നത്. സാഹിത്യത്തിന്റെയും, അഭിനയത്തിന്റെയും, നാടന്‍ പാട്ടിന്റെയും , ചിത്രത്തിന്റെയും ആഴത്തിലുള്ള പരിശീലനമാണ് രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ ഉണ്ടായത്. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ: ബീനഫിലിപ്പ് ഉദ്ഘാടനം ചെയ്തതോടെയാണ് പരിപാടിപാടികള്‍ക്ക് തുടക്കമായത്.
പി.ടി.എ.പ്രസിഡണ്ട് കെ.സജീവ്കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ. അല്‍ഫോണ്‍സ, സിറ്റി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എം ജയകൃഷ്ണന്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മിനിഷ , പ്രിന്‍സിപ്പാള്‍ ഡോ: സില്‍വി ആന്റണി, വിദ്യാരംഗം ജില്ലകോഡിനേറ്റര്‍ ബിജു കാവില്‍, അസി: കോഡിനേറ്റര്‍ വി.എം.അഷറഫ്, ഇ.എം. പ്രകാശന്‍, സത്യന്‍ മുദ്ര. നിഷ ആര്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി


