Kozhikode Vision

ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു; മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന പരിപാടി ക്യാപ്റ്റന്‍ വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു

ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു; മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ നടന്ന പരിപാടി ക്യാപ്റ്റന്‍ വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു. ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലകള്‍ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്. സെമിനാര്‍ ക്യാപ്റ്റന്‍ വി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.

2025ഓടെ പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്ത് ഇന്ത്യയിലെ മികച്ച അഞ്ച് വിനോദസഞ്ചാര സംസ്ഥാനങ്ങളില്‍ ഒന്നായി ഗുജറാത്തിനെ മാറ്റുക എന്ന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചത്. ഗുജറാത്തിലെ വിനോദ സഞ്ചാര മേഖലകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ ടൂറിസം കൗണ്‍സിലിന്റെ സഹകരണത്തോടെ ടൂറിസം സെമിനാര്‍ നടത്തിയത്.

ആര്‍. ജയന്ത് കുമാര്‍ മുഖ്യാതിഥിയായി. ഗുജറാത്ത് ടൂറിസം ടൂറിസ്റ്റ് ഓഫീസര്‍ അജിത്ത് കുമാര്‍ ശര്‍മ്മ മോഡറേറ്ററായി. ഗുജറാത്തിലെ വിവിധ സ്ഥലങ്ങള്‍ വിവരിക്കുന്ന ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു. മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍, സെക്രട്ടറി രജീഷ് രാഘവന്‍, കാലിക്കറ്റ് ചേംബര്‍ ടൂറിസം കമ്മിറ്റി ചെയര്‍മാന്‍ ടി.പി.എം. ഹാഷിര്‍ അലി, ബോറ കമ്മ്യൂണിറ്റി പ്രതിനിധി സിറാജ് കപാസി തുടങ്ങിയവര്‍ സന്നിഹിതരായി 60 ഓളം ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാര്‍ മീറ്റിലും സെമിനാറിലുമായി പങ്കെടുത്തു.

ട്രാവല്‍ ഏജന്‍സികളും ടൂര്‍ ഓപ്പറേറ്റര്‍മാരും ഒരുമിച്ച് നിന്നാല്‍ ടൂറിസം മേഖലയില്‍ വിവിധ തരത്തിലുള്ള പദ്ധതികള്‍ കൊണ്ട് വരാന്‍ കഴിയുമെന്ന് മലബാര്‍ ടൂറിസം കൗണ്‍സില്‍ പ്രസിഡന്റ് സജീര്‍ പടിക്കല്‍പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *