പേരാമ്പ്ര: പൂഴിത്തോട് വയനാട് റോഡ് കര്‍മ സമിതിയും വയനാട് കര്‍മ സമിതിയും സംയുക്തമായി പൂഴിത്തോട് മുതല്‍ വനാതിര്‍ത്തിയായ കരിങ്കണ്ണി വരെയുള്ള വനപാത തെളിച്ച് ഗതാഗത യോഗ്യമാക്കി. പൂഴിത്തോട് പനക്കം കടവില്‍ നടന്ന വഴിയൊരുക്കം പരിപാടി മരുതോങ്കര സെന്റ് മേരിസ് ഫൊറോനാ വികാരി ഫാ. ജോര്‍ജ് കളത്തൂര്‍ ഉദ്ഘാടനം ചെയ്തു.
വയനാട്ടിലേക്കുള്ള ബദല്‍ റോഡിന്റെ ആവശ്യം തിരിച്ചറി ഞ്ഞ് ജനപ്രതിനിധികള്‍ വിഷയ ത്തില്‍ ആത്മാര്‍ത്ഥതയോടെ ഇ ടപെടണമെന്ന് അദ്ദേഹം ആവ ശ്യപ്പെട്ടു. പുഴിത്തോട് പടിഞ്ഞാ റത്തറ റോഡ് പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ താമരശേരി രൂപത യുടെ പിന്തുണയുണ്ട്. അധ്യക്ഷന്മാര്‍ റെമിജിയോസ് ഇഞ്ചനാ നിയില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്ന് ഫാ.ജോര്‍ജ് പറഞ്ഞു. ക ര്‍മ സമിതി ചെയര്‍മാന്‍ ടോമി മ ണ്ണൂര്‍ അധ്യക്ഷത വഹിച്ചു. വിഫാം ചെയര്‍മാന്‍ ജോയ് കണ്ണ ന്‍ചിറ മുഖ്യപ്രഭാഷണം നടത്തി. വനപാലകരുടെയും അവരുടെ ദല്ലാള്‍മാരുടെയും പ്രേരണയ്ക്ക് വഴങ്ങി വന്യമൃഗ ശല്യത്തിന്‍രെ പേരു പറഞ്ഞു തങ്ങളുടെ സ്ഥലങ്ങള്‍ വില്‍ക്കരുതെന്നു അദ്ദേഹം ഓര്‍മപ്പെടുത്തി. ബദല്‍ റോഡ് പൂഴിത്തോട് വ ഴി വയനാട്ടിലേക്കു വരിക ത ന്നെ ചെയ്യും. ഇവിടെ റോഡ് ഇല്ലെന്നു പറയുന്നവര്‍ തന്നെയാ ണ് നിലവിലുള്ള റോഡിനെ സം സ്ഥാന പാതയായി പ്രഖ്യാപിച്ചി ട്ടുള്ളതെന്നും ജോയ് കണ്ണഞ്ചിറ ഓര്‍മപ്പെടുത്തി.
ബദല്‍ റോഡിനായി പോരാടുന്നവര്‍ക്ക് സ്വാര്‍ത്ഥ താല്‍പ്പര്യമില്ലെന്നു കര്‍മ സമിതി വയനാട് കോര്‍ഡിനേറ്റര്‍ കമല്‍ ജോസഫ് ചൂണ്ടിക്കാട്ടി. ചെമ്പനോട സെന്റ് ജോസഫ് പള്ളി വികാരിഫാ.ജോസഫ് കുനാനിക്കല്‍, പൂഴിത്തോട് അമലോല്‍ഭവ മാതാ ചര്‍ച്ച് വികാരി ഫാ.മാത്യു ചെറുവേലില്‍, പശുക്കടവ് സെന്റ് തെരേസാസ് പള്ളിവികാരി ഫാ.സെബാസ്റ്റ്യന്‍ പാറാം തോ ട്ടത്തില്‍, ജൂബിന്‍ ബാലകൃ ഷ്ണന്‍, ഗിരിജ ശശി, ലൈസ ജോര്‍ജ്, ജിതേഷ് മുതുകാട്, രാ ജേഷ് തറവട്ടത്ത്, ശകുന്തള പുരുഷോത്തമന്‍, സെമിലി സുനില്‍, കെ.എം. സുധാകരന്‍, ബാബു പുതുപ്പറമ്പില്‍, മനോജ് കുംബ്‌ളാനി, തോമസ് കാഞ്ഞിര ത്തിങ്കല്‍, വി.എം നൗഫല്‍, അഷ്‌റഫ്, ചെമ്പനോട കര്‍മസമിതി കണ്‍വീനര്‍ മാത്യു പേഴ്‌സിങ്കല്‍, ജോബി ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.


