കക്കോടി: കക്കോടി റൂബി ഓഡിറ്റോറിയത്തില്‍ നടന്ന എന്‍സിപി കക്കോടി മണ്ഡലം കണ്‍വെന്‍ഷന്‍ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വരാന്‍ പോകുന്ന ലോക സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കണ്‍വെന്‍ഷനില്‍ നടന്നു. രാജ്യത്തിന്റെ ജനാധിപത്യ മതേതരത്വ മൂല്യങ്ങള്‍ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന അഭിപ്രായം സമ്മേളനത്തില്‍ ഉയര്‍ന്നു. ഇത്തരം രാഷ്ട്ര്ീയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.
ചടങ്ങില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനരല്‍ സെക്രട്ടരി എം. ആലിക്കോയ, എന്‍സിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ്, ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. വിജയന്‍, ബ്ലോക്ക് പ്രസഡന്റ് എം.പി. സജിത്ത് മുമാര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി. ഫെബ്രുവരി 10ാം തിയ്യതി കോഴിക്കോട് ജില്ലയില്‍ ഫാസിസ്റ്റ് വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. കണ്‍വെന്‍ഷനില്‍ രവീന്ദ്രന്‍ പൊയിലില്‍, മേലാല്‍ മോഹനന്‍, കൈതോളി മോഹനന്‍, വി. പ്രിയരാജ്, പ്രഭാവതി പൊയിലില്‍, ദിലീപ് കെടി തുടങ്ങിയവര്‍സംസാരിച്ചു.


