Kozhikode Vision

പന്ത്രണ്ടായിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും, ഇനി മുക്കത്ത് ഉപജില്ലാ കലോത്സവ നാളുകള്‍

പന്ത്രണ്ടായിരത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും, ഇനി മുക്കത്ത് ഉപജില്ലാ കലോത്സവ നാളുകള്‍

മുക്കം: മുക്കം ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റിയന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആറ് പ്രധാന വേദികളിലായി പന്ത്രണ്ടായിരത്തിലധികം കുട്ടികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘടനം തിരുവമ്പാടി എംല്‍എ ലിന്റോ ജോസഫ് നിര്‍വഹിച്ചു.

കലോത്സവത്തിന്റെ സ്റ്റേജ് ഇനങ്ങള്‍ക്കാണ് ഇന്ന് തുടക്കമായത്. സ്റ്റേജ് ഇതര മത്സരങ്ങള്‍ കഴിഞ്ഞ ഒമ്പതാം തിയ്യതി നടന്നിരുന്നു. കലോത്സവത്തിലെ പ്രധാന ഇനങ്ങളായ ഒപ്പന, സംഘനൃത്തം, നാടോടി നൃത്തം, മാര്‍ഗംകളി, ദഫ്മുട്ട്, ഭാരതനാട്ട്യം തുടങ്ങിയ പ്രധാന ഇനങ്ങള്‍ തിങ്കളാഴ്ചയാണ് നടക്കുന്നത്.

ഉദ്ഘടന ചടങ്ങില്‍ കൂടരഞ്ഞി പഞ്ചായത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷധ വഹിച്ചു. മുക്കം എഇഓ ദീപ്തി. ടി , താമരശ്ശേരിരൂപത വികാരി ജനറാള്‍ അബ്ര്ഹാം വയലില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത .വി.പി ,ദിവ്യ ഷിബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ വി.പി. ജമീല, ജനപ്രതിനിധികള്‍, കലാ സാംസ്‌കാരിക പ്രവത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലോത്സവം 15ആം തിയ്യതി അവസാനിക്കും.

editor

Related Articles

Leave a Reply

Your email address will not be published. Required fields are marked *