കുറ്റിക്കാട്ടൂര്‍: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടും നവീകരണം നടക്കാത്ത കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ജനപ്രതിനിധികളുടെ ഉപവാസ സമരം സംഘടിപ്പിച്ചു. കുറ്റിക്കാട്ടൂരില്‍ നടന്ന ഉപവാസ സമരം ജില്ലാ പഞ്ചായത്ത് അംഗം ധനുഷ് ലാല്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗം ആയ കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡില്‍ ദിവസേന ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ ആണ് കടന്നുപോകുന്നത്. ഇത്രയേറെ തിരക്ക് അനുഭവപ്പെടുന്ന റോഡ് കാല്‍നട യാത്ര പോലും ദുഷ്‌കരമാകുന്ന വിധത്തില്‍ തകര്‍ന്നിട്ടും നവീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ഇതാണ് യുഡിഎഫ് ജനപ്രതിനിധികള്‍ സമരവുമായി മുന്നിട്ടിറങ്ങാന്‍ കാരണം. കുറ്റിക്കാട്ടൂരില്‍ നടന്ന ഉപവാസ സമരം കോഴിക്കോട് ജില്ല പഞ്ചായത്ത് അംഗം ധനുഷ് ലാല്‍ ഉദ്ഘാടനം ചെയ്തു.


