കോഴിക്കോട്: തോട്ടുമുക്കം പനമ്പിലാവ് സ്വദേശി തോമ എന്ന തൊമ്മന്റെ മൃതദേഹമാണ് കല്ലറയില്‍ നിന്നും പുറത്തെടുത്തത്. തൊമ്മന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അരീക്കോട് പോലീസ് എടുത്ത കേസിന്റെ അന്വേഷണത്തിന് ഭാഗമായാണ് തൊട്ടുമുക്കം പനമ്പിലാവ് സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയില്‍ അടക്കിയ തൊമ്മന്റെ മൃതദേഹം കല്ലറ പൊളിച്ച് പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്. ഏെറനാട് തഹസില്‍ദാര്‍ ഹാരിസ് കപൂര്‍ ,കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് സര്‍ജന്‍ അജീഷ് .പി.പി , അരീക്കോട് സിഐ അബ്ബാസലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്ത്. കല്ലറക്ക് തൊട്ടു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
കഴിഞ്ഞ നവംബര്‍ നാലിലാണ് ടിപ്പര്‍ ലോറി ഡ്രൈവറായ തോമസ് എന്ന തൊമ്മന്‍ മരിച്ചത്. തുടര്‍ന്ന് മൃതദേഹം പനമ്പിലാവ് സെന്റ് മേരീസ് ചര്‍ച്ച സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ തൊമ്മന്റെ മൃതദേഹം സംസ്‌കരിച്ചതിനുശേഷം നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് തൊമ്മനും സുഹൃത്തുക്കളുമായി അടിപിടി ഉണ്ടായതും തൊമ്മന് ഗുരുതര പരിക്കേറ്റതും കുടുംബം അറിയുന്നത്. തുടര്‍ന്ന് തൊമ്മന്റെ പിതാവ് അരീക്കോട് പോലീസില്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും കല്ലറയില്‍ നിന്നും മൃതദേഹം പുറത്തെടുത്തുള്ള പരിശോധന ആരംഭിക്കുകയും ചെയ്തത്. മരണത്തിനുമുമ്പ് ശരീരവേദന തുടര്‍ന്ന് ചികിത്സയ്ക്കിടെ തൊമ്മന്‍ എടുത്ത എക്സറേയില്‍ തോളല്ല് പൊട്ടിയതായി കണ്ടെത്തിയിരുന്നു ഇതെല്ലാമാണ് തൊമ്മന്റെ മരണത്തില്‍ കുടുംബത്തിന് ദുരൂഹതതോന്നാന്‍കാരണം


