Kozhikode Vision

കടുവ ഭീതിയില്‍ വയനാട്; ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ ആക്രമണത്തില്‍ ഒരു മരണം കൂടി

കടുവ ഭീതിയില്‍ വയനാട്; ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ ആക്രമണത്തില്‍ ഒരു മരണം കൂടി

മാനന്തവാടി: ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് കടുവയുടെ ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് കൂടി വയനാട്ടില്‍ ജീവന്‍ നഷ്ടമാകുന്നത്. പശുവിന് പുല്ലുവെട്ടുന്നതിനിടെയാണ് പ്രജീഷിന് നേരെ കടുവാ ആക്രമണം ഉണ്ടായതെന്നാണ് നിഗമനം. പാതി ഭക്ഷിച്ച നിലയില്‍ പാടത്തിന് സമീപത്ത് നിന്നും സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ പുല്ലുവെട്ടാനായി പോയ പ്രജീഷ് തിരിച്ചെത്താത്തിനെതുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്. ജനവാസ മേഖലയിലാണ് കടുവാ ആക്രമണം ഉണ്ടായിരിക്കുന്നത്. വിവരം അറിഞ്ഞിട്ടും സ്ഥലത്ത് വനം വകുപ്പോ മുതിര്‍ന്ന ഉദ്യോഗസ്ഥരോ എത്താത്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികള്‍ക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് പ്രജീഷിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

വയനാട്ടില്‍ ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കടുവ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട ദാരുണ സംഭവമുണ്ടായത്. നേരത്തെ പലപ്പോഴായി ജനവാസ കേന്ദ്രങ്ങളില്‍ കടുവയിറങ്ങുന്നത് ജനങ്ങളെ ഭീഷണിയാലാക്കിയിരുന്നു. അമ്പലവയലില്‍ ഉള്‍പ്പെടെ കടുവയിറങ്ങിയ സംഭവത്തില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. തോമസിനെയും കടുവ ആക്രമിച്ച കൊലപ്പെടുത്തിയ സംഭവത്തിനുശേഷം ഈ വര്‍ഷം വയനാട്ടില്‍ കടുവ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടമായ രണ്ടാമത്തെ സംഭവമാണ് മൂടക്കൊല്ലിയിലെ യുവാവിന്റെ മരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *