Kozhikode Vision

സംഗമം വെല്‍ഫെയര്‍ സൊസൈറ്റി ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപണന മേള നടന്നു; മേളയില്‍ 60 ഓളം അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത്

സംഗമം വെല്‍ഫെയര്‍ സൊസൈറ്റി ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിപണന മേള നടന്നു; മേളയില്‍ 60 ഓളം അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് പങ്കെടുത്തത്

കുന്ദമംഗലം: സംഗമം വെല്‍ഫെയര്‍ സൊസൈറ്റി കുന്നമംഗത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുന്നമംഗലത്ത് വിപണന മേള സംഘടിപ്പിച്ചു. കുന്നമംഗലം സാംസ്‌കാരിക നിലയം പരിസരത്ത് നടന്ന മേളയില്‍ ഫാന്‍സി ഉല്‍പ്പന്നങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, ധാന്യപ്പൊടികള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ ,സ്റ്റീല്‍ പാത്രങ്ങള്‍, ചെടികള്‍, പച്ചക്കറി വിത്തുകള്‍, തുണി ഉത്പന്നങ്ങള്‍ എന്നിങ്ങനെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ വിപണമേളയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

60 അയല്‍ക്കൂട്ടങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് വിപണമേളയില്‍ പങ്കെടുത്തത്. സംഗമം പ്രസിഡണ്ട് ഇ.പി. ഉമര്‍ മേള ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം. ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എം.പി. ഫാസില്‍, അബ്ദുല്‍ ഹമീദ് .കെ.കെ, ജാസിര്‍ .എന്‍, ഷൈനിബ ബഷീര്‍ , സുമയ്യ എം.കെ, റൈഹാനത്ത് .എന്‍.പി, ഷൈനി ബബഷീര്‍, ഹൈ റുന്നീസ, റൂബ ഷെറിന്‍, ഷമീന ടീച്ചര്‍, ജസീല തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *