കാരന്തൂര്‍: ഷെയര്‍ ലൈക്‌സ് അബൈഡ് അണ്‌ലൈക്സ് എന്ന പ്രമേയത്തില്‍ രണ്ടു ദിവസങ്ങളിലായി കാരന്തൂര്‍ മര്‍കസിലാണ് ക്യാമ്പസ് അസംബ്ലിയില്‍ നടന്നു. ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ സംബന്ധിച്ചു. ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, കെ.സി. സുബിന്‍, മുസ്തഫ പി. എറയ്ക്കല്‍, മുഹ് യുദ്ധീന്‍ ബുഖാരി ചേറൂര്‍, എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, ഡോ. ഫൈസല്‍ അഹ്സനി ഉളിയില്‍, അനസ് അമാനി പുഷ്പഗിരി, ജാബിര്‍ പി. നെരോത്ത് തുടങ്ങായിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
സമാപന സംഗമം എസ്എസ്എഫ് ദേശീയ പ്രസിഡന്റ് നൗഷാദ് ആലം മിസ്ബാഹി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റാഫി അഹ്‌സനി കാന്തപുരം അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി, സി.പി. ഉബൈദുല്ല സഖാഫി, റാഷിദ് ഇ.കെ തുടങ്ങിയവര്‍ സംസാരിച്ചു.
കലാം മാവൂര്‍, ബഷീര്‍ മുസ്ലിയാര്‍ ചെറൂപ്പ, ഇബ്രാഹിം സഖാഫി താത്തൂര്‍, ശരീഫ് നിസാമി, മുഹമ്മദ് മുദ്ദസ്സിര്‍ സംബന്ധിച്ചു. തുടര്‍ന്ന് കുന്നമംഗലം ടൗണില്‍ നടന്ന സ്റ്റുഡന്റ്‌സ് മാര്‍ച്ചോടെയാണ് അസംബ്ലി സമാപിച്ചത്. ഹക്കീം സിദ്ദീഖി പോര്‍ങ്ങോട്ടൂര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. ക്യാമ്പസ് സിന്ഡിക്കേറ്റ് അംഗങ്ങള്‍ മാര്‍ച്ചിന്നേതൃത്വംനല്‍കി.


