Kozhikode Vision

എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു

എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം സംഘടിപ്പിച്ചു; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉത്ഘാടനം ചെയ്തു

കൊയിലാണ്ടി: അറിവിനെ ആയുധമാക്കിയാലേ അതിജീവനത്തിന് കരുത്തു നേടാനാവുകയുള്ളുവെന്നും ഒരു ഗ്രാമ ത്തിന്റെ സാംസ്‌കാരിക ഭൂമികയായ ഗ്രന്ഥ ശാലകളിലൂടെ മാത്രമേ അത് സ്വായത്തമാക്കാന്‍ കഴിയുകയുള്ളുവെന്നും പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് പറഞ്ഞു. എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ വാര്‍ഷികാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈബ്രറി സെക്രട്ടറി ഇ. നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡന്റ് എന്‍. എം. നാരായണ ന്‍ അധ്യക്ഷത വഹിച്ചു.

എസ്. എസ്. എല്‍. സി., പ്ലസ് ടു എ. പ്ലസ് വിജയികളെയും പ്രദേശത്തെ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളെയും എളാട്ടേരി എല്‍. പി. സ്‌കൂള്‍ കലോത്സവ വിജയികളെയും ലൈബ്രറി ആദരിച്ചു. താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗവും പഞ്ചായത്ത് വൈ. പ്രസിഡന്റുമായ പി. വേണു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍, പഞ്ചായത്ത് അംഗം ജ്യോതി നളിനം, വനിതാ സബ് കമ്മിറ്റി ഭാരവാഹികളായ റീന ബാലകൃഷ്ണന്‍, അനുഷ എന്നിവര്‍ സംസാരിച്ചു. പൊതു ജനങ്ങള്‍ ലൈബ്രറിക്ക് നല്‍കിയ മൈക് സെറ്റും, റോസ്റ്ററും ശ്രീധരന്‍ നായര്‍ അനശ്വര ലൈബ്രറിക്ക് സമര്‍പ്പിച്ചു.ഭാരവാഹികള്‍ അത് ഏറ്റുവാങ്ങി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *