Kozhikode Vision

ചാലിയാറിന് കുറുകെയും മണന്തല കടവില്‍ പാലത്തിനുള്ള സാധ്യത തെളിഞ്ഞു; പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചു

ചാലിയാറിന് കുറുകെയും മണന്തല കടവില്‍ പാലത്തിനുള്ള സാധ്യത തെളിഞ്ഞു; പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചു

കോഴിക്കോട്: വാഴക്കാട് മാവൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊണ്ട് ചാലിയാറിന് കുറുകെ മണന്തലക്കടവില്‍ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യം ഗ്വാളിയോ റയോണ്‍സ് ഫാക്ടറി നില നിന്ന കാലം മുതല്‍ക്കേ ഉയരുന്നതാണ്. എന്നാല്‍ ചാലിയാറിലെ മിക്ക കടവുകളിലും പാലം വന്നപ്പോഴും മണ ന്തലക്കടവ് തഴയപ്പെടുകയാണ് ചെയ്തത്. ഇതിനെതിരെ നിരവധി തവണ ഇരു പഞ്ചായത്തുകളിലും പ്രതിഷേധങ്ങള്‍ വരെ ഉയര്‍ന്നെങ്കിലും
ഇതുവരെ യാതൊരു നടപടികളും ഉണ്ടായിരുന്നില്ല.

അതിനിടയിലാണ് ഇപ്പോള്‍ പാലം നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്റെ
നേതൃത്വത്തിലാണ് മണ്ണ് പരിശോധന ആരംഭിച്ചത്. മാവൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്താണ് മണ്ണ് പരിശോധന നടക്കുന്നത്. വാഴക്കാട് പഞ്ചായത്തിന്റെ ഭാഗത്ത് നേരത്തെ തന്നെ മണ്ണ് പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. അവിടെ മണ്ണ് പരിശോധനയില്‍ 18 മീറ്റര്‍ ആഴത്തില്‍ പാറയുടെ സാന്നിധ്യം കണ്ടെത്തി. മാവൂര്‍ പഞ്ചായത്തിന്റെ ഭാഗത്തുള്ള ഇപ്പോള്‍ നടക്കുന്ന മണ്ണ് പരിശോധന പൂര്‍ത്തിയായശേഷമാകും അക്കാര്യം വിലയിരുത്തി പാലത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുക. മണന്തല കടവില്‍ പാലം യാഥാര്‍ത്ഥ്യമായാല്‍കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളിലേക്ക് എളുപ്പമാര്‍ഗ്ഗമാകും

Related Articles

Leave a Reply

Your email address will not be published. Required fields are marked *