Kozhikode Vision

അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്

അടച്ചിട്ട കടമുറിയില്‍ തലയോട്ടി; കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്

വടകര: കോഴിക്കോട് വടകരയില്‍ കുഞ്ഞിപ്പള്ളിയില്‍ പൂട്ടി കിടക്കുന്ന കടമുറിയില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് മനുഷ്യന്റെ തലയോട്ടി തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയിലായുരുന്നു മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ഉടന്‍ തന്നെ തൊഴിലാളികള്‍ പോലീസില്‍ വിവരം അറിയിക്കുകയായരുന്നു.

ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയായിരുന്നു. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തത ആയിട്ടില്ല. സംഭവത്തില്‍ ദുരുഹത നിലനില്‍ക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ്പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *