Kozhikode Vision

താമരശ്ശേരി പോലിസ് സബ് ഡിവിഷന്‍ ഓഫീസ് പരിസരം ശുചീകരിച്ച് റെഡ് ക്രോസ് സംഘം

താമരശ്ശേരി പോലിസ് സബ് ഡിവിഷന്‍ ഓഫീസ് പരിസരം ശുചീകരിച്ച് റെഡ് ക്രോസ് സംഘം

താമരശ്ശേരി: താമരശ്ശേരി ഡിവൈഎസ്പി ഓഫീസ്, പോലിസ് സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. പരിസര ശുചീകരണ പ്രവര്‍ത്തിയില്‍ 20 ഓളം വളണ്ടിയര്‍മാര്‍ പങ്കെടുത്തു. ശുചീരണ പ്രവൃത്തി
താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സായൂജ് ഉദ്ഘാടനം ചെയ്തു. താമരശ്ശേരി താലൂക്കിലെ വൃത്തിഹീനമായി നിലകൊള്ളുന്ന പരിസങ്ങള്‍ ശുചീകരിക്കുകയാണ് ഇത്തരം പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ഇതിന്റെ ഭാഗമായി താലൂക്കിലെ നിരവധി പരിഹാസരങ്ങള്‍ ഇതിനോടകം ശുചീകരിച്ചതായും റെഡ് ക്രോസ് സെക്രട്ടറി കെ.കെ. അബ്ദുറഹ്‌മാന്‍ കുട്ടി പറഞ്ഞു. താമരശ്ശേരി തഹസില്‍ദാറും റെഡ് ക്രോസ് താലൂക്ക് പ്രസിഡന്റുമായ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. അബ്ദുറന്മാന്‍ കുട്ടി, ചെയര്‍മാന്‍ ഷാന്‍ കട്ടിപ്പാറ, ഷാജി, ഷാനവാസന്‍, സിനി സായ്, സലീം പുല്ലേരി തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *