Kozhikode Vision

ലക്ഷ്യം ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക; ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ലക്ഷ്യം ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക; ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

ചാത്തമംഗലം: ഗ്രാമീണ മേഖലകളിലെ കുടുംബശ്രീ കൂട്ടായ്മകള്‍ ഉല്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക് പ്രവര്‍ത്തനം തുടങ്ങി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് നേച്ചേര്‍സ് ഫ്രഷ് അഗ്രി കിയോസ്‌ക്ക് സജ്ജീകരിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്‍ അനുവദിച്ച രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് കിയോസ്‌കിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കുടുംബശ്രീ അംഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാവിധ പച്ചക്കറികളും കിഴങ്ങുക വര്‍ഗ്ഗങ്ങള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ എന്നിവയും കിയോസ്‌കില്‍ ഉണ്ടാകും. ഇതിനുപുറമെ മൃഗസംരക്ഷണ മേഖലയിലെ കുടുംബശ്രീ കര്‍ഷകരില്‍ നിന്നും ശേഖരിക്കുന്ന പാല്‍, കോഴിമുട്ട എന്നിവയും വിപണിയില്‍ എത്തിക്കും. കൂടാതെ പ്രകൃതിക്ക് ദോഷം തട്ടാത്ത വിധത്തില്‍ കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിക്കുന്ന കരകൗശല ഉല്‍പ്പന്നങ്ങളും അടുക്കളകളിലേക്ക് ആവശ്യമുളള ഉപകരണങ്ങളും കിയോസ്‌ക്ക് വഴി വിതരണം ചെയ്യും.

കോഴിക്കോട് ജില്ലയില്‍ ആകെ എട്ട് പഞ്ചായത്തുകളില്‍ ആണ് കിയോസ്‌ക്ക് പ്രവര്‍ത്തനം തുടങ്ങുന്നത്. അതില്‍ ചാത്തമംഗലം, കായണ്ണ എന്നീ രണ്ട് പഞ്ചായത്തുകളില്‍ ആണ് ഇപ്പോള്‍ കിയോസ് പ്രവര്‍ത്തനം ആരംഭിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കിയോസ്‌ക്കിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ നിര്‍വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ എന്‍.പി. കമല ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സനല്‍കുമാര്‍ ആദ്യ വില്പന നടത്തി. കുടുംബശ്രീ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ് പി.വി. ആരതി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. സുഷമ, ഗ്രാമപഞ്ചായത്ത് അംഗം ഹക്കീം മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി ജിഷ, സിഡിഎസ് അംഗം ഷീന തുടങ്ങിയവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *