താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷന്റെ തെക്കുവശത്തെ ഗേറ്റിനോടു ചേര്‍ന്നുള്ള ആഭരണ നിര്‍മാണശാലയില്‍ 2022 മെയ് 30നാണ് കവര്‍ച്ച നടന്നത്. മോഷണത്തില്‍ പരാതിയും, സി സി ടി വി ദൃശ്യങ്ങള്‍ നല്‍കിയിട്ടും എഫ്.ഐ.ആര് പോലും റജിസ്റ്റര്‍ ചെയ്തില്ലെന്നാണ് സ്ഥാപന ഉടമയായ പ്രമോദിന്റെ പരാതി. പഞ്ചലോഹ തകിടിനായി സ്ഥാനത്തിന് എത്തിയ യുവാവാണ് ഉടമയെ കബളിപ്പിച്ച് 38 ഗ്രാം സ്വര്‍ണമാണ് കവര്‍ന്നത്.
മറ്റൊരു കവര്‍ച്ചാ കേസില്‍ കോഴിക്കോട് നിന്നും ലഭിച്ച സിസിടിവിയില്‍ താമരശ്ശേരിയില്‍ മോഷണം നടത്തിയ അതേ യുവാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട താമരശ്ശേരിയിലെ സ്ഥാപന ഉടമയായ പ്രമോദിന്റെ സുഹൃത്തും മോഷണം നടന്ന കടയിലെ ജീവനക്കാരനും താമരശേരിയിലെ മോഷണ വിവരവും കോഴിക്കോട് പോലീസിനെ അറിയിച്ചു. 2022 സപ്തംബര്‍ മാസമായിരുന്നു കോഴിക്കോട് കളവ് നടന്നത്. കോഴിക്കോട് നിന്നും പോലീസ് പ്രമോദിനെ വിളിച്ച് താമരശ്ശേരിയിലെ എഫ് ഐ ആര് നമ്പര്‍ ആവശ്യപ്പെട്ടു, ഇതേ തുടര്‍ന്ന് സ്റ്റേഷനില്‍ എത്തി എഫ് ഐ ആര് നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ലയെന്ന വിവരം അറിയുന്നത് പോലീസ് സ്റ്റേഷന്റെ വാതില്‍പ്പടിയില്‍ ഉണ്ടായ മോഷണ കേസില്‍ എഫ് ഐ ആര് പോലും ഇടാത്തത് ഗുരുതര വീഴ്ചയായിട്ടാണ്കാണുന്നത്.


