Kozhikode Vision

വന്യ ജീവികളുടെ ശല്യം രൂക്ഷം; വട്ടോളി ബസാര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍

വന്യ ജീവികളുടെ ശല്യം രൂക്ഷം; വട്ടോളി ബസാര്‍ പ്രദേശങ്ങളില്‍ കാട്ടുപന്നിശല്യത്തില്‍ പൊറുതിമുട്ടി കര്‍ഷകര്‍

ബാലുശ്ശേരി: ബാലുശ്ശേരി പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വട്ടോളി ബസാര്‍ പ്രദേശങ്ങളിലാണ് കാട്ടുപന്നി, മുള്ളന്‍ പന്നി, ഉടുമ്പ് തുടങ്ങിയ ജീവികളുടെ ശല്യം വര്‍ധിച്ചുവരുന്നത്. രാത്രിയില്‍ മുള്ളന്‍ പന്നികള്‍ കൂട്ടത്തോടെ ഇറങ്ങിയാണ് കൃഷിയിടത്തിലെ ചേമ്പും ചേനയും മറ്റ് കൃഷികളും നശിപ്പിക്കുന്നത്. വിളവെടുക്കാന്‍ പാകമാകുന്നതിന് മുമ്പ് തന്നെ കൃഷികള്‍ കാട്ടുജീവികള്‍ നശിപ്പിക്കുന്നതോടെ കര്‍ഷകര്‍ എറെ പ്രതിസന്ധിയിലായിരിക്കുകയാണ്. വട്ടോളി ബസാര്‍ ഗ്രാമത്ത്, മെത്തല രാമത്ത് എന്നീ പറമ്പുകളില്‍ കൃഷി ചെയ്ത ചേമ്പും ചേനയും നശിപ്പിച്ചതോടൊപ്പം ഉടുമ്പുകള്‍ കുരുമുളക് വള്ളികളുടെ വേരുകളും തിന്നു നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. നിലവില്‍ ഇത്തരം ജീവികളെ ഉപദ്രവിക്കുന്നത് കുറ്റകരമായതിനാല്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് കര്‍ഷകര്‍. നിരവധി തവണ അധികൃതര്‍ മുന്നാകെ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. സമീപ പ്രദേശഘങ്ങളിലും ഇത്തരത്തില്‍ വന്യ ജീവികളുടെ ശല്യംരൂക്ഷമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *