പരിശോധന നടത്തിയത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാസ്സഞ്ചേഴ്സ് എമിനിട്ടി കമ്മിറ്റി
കോഴിക്കോട്: അമൃത് ഭാരത് പദ്ധതി പ്രകാരം നവീകരിക്കുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പാസ്സഞ്ചേഴ്സ് എമിനിട്ടി കമ്മിറ്റി പരിശോധന നടത്തി. എലത്തൂര്‍, കണ്ണൂര്‍ ട്രെയിന്‍ തീവെപ്പുകളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും റെയില്‍ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസ്. കേരളത്തില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസഥാനത്തെ 26 സ്റ്റേഷനുകളില്‍ നടക്കുന്ന പരിശോധനയുടെ ഭാഗമായാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും പരിശോധന നടത്തിയത്. എലത്തൂര്‍, കണ്ണൂര്‍ ട്രെയിന്‍ തീവെപ്പുകളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും ട്രെയിന്‍ തീവെപ്പുകള്‍ വലിയ പാഠമാണെന്ന് പി കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ 21 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ആര്‍.പി.എഫിന്റെ സുരക്ഷ വര്‍ധിപ്പിക്കും. ട്രെയിന്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കുകള്‍ പരിഗണിച്ച് എല്ലാ സ്റ്റേഷനുകളിലും കൂടുതല്‍ എടിവിഎം കൗണ്ടറുകള്‍ സ്ഥാപിക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ 473 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. 19 ലിഫ്റ്റും 24 എസ്‌കലേറ്ററുകളും ഇതിന്റെ ഭാഗമായി സ്ഥാപിക്കും. 2026 ഡിസംബര്‍ 31 നുള്ളില്‍ പദ്ധതി പൂര്‍ത്തീകരിച്ച് റെയില്‍വേ സ്റ്റേഷനുകള്‍ വിമാനത്താവളത്തിന് സമാനമാകുമെന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്റെ മുഖച്ഛായ പൂര്‍ണ്ണമായും മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യവെക്കുന്നത്. റെയില്‍ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗങ്ങളും റെയില്‍വേ ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു. എ.ഡി.ആര്‍.എം, സീനിയര്‍ ഡി.സി.എം തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിച്ചു.


