Kozhikode Vision

വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം; ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്

വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം; ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്

കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിന് കീഴില്‍

കോഴിക്കോട് : അധ്യയനവര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുമായി മോട്ടോര്‍ വാഹന വകുപ്പ്. പുതിയ അധ്യായന വര്‍ഷം ആരംഭിച്ചതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി കൊണ്ടോട്ടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും, ആയമാര്‍ക്കും, സ്‌കൂള്‍ വാഹനത്തിന്റെ ചുമതലയുള്ള അധ്യാപകര്‍ക്കുമായാണ് റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. അധ്യയനവര്‍ഷം അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തില്‍ ഒരു ് ക്ലാസ് സംഘടിപ്പിച്ചത്.

അധ്യാപകര്‍ക്കും, രക്ഷിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ വിദ്യാ വാഹന്‍ ആപ്പിനെ കുറിച്ചും വിശദീകരിച്ചു. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എജുക്കേഷന്‍ കോളേജില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസ് കൊണ്ടോട്ടി ജോയിന്റ് ആര്‍ടിഒ എം അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ബി ബിജീഷ് അധ്യക്ഷതവഹിച്ചു. മലപ്പുറം എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രമോദ് ശങ്കര്‍ വിദ്യവാഹന്‍ ആപ്പിനെ കുറിച്ചും, റോഡ് സുരക്ഷ ബോധവല്‍ക്കരണ ക്ലാസും നല്‍കി. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ ദിവിന്‍, കെ ആര്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. ചേലേമ്പ്ര എന്‍ എന്‍ എം എച്ച് എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി മനോജ് കുമാര്‍ പിടിഎ പ്രസിഡണ്ട് വി കെ മുഹമ്മദ് അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *