Kozhikode Vision

ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക്

ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക്

കോഴിക്കോട്: ദര്‍ശനം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇമേജ് പരിസ്ഥിതി മിത്ര 2023 പുരസ്‌ക്കാരം അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസസ് പ്രവര്‍ത്തകര്‍ക്ക്. അനുമോദന ചടങ്ങ് കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. നാസര്‍ ഉദ്ഘാടനം ചെയ്തു.

മാലിന്യ സംസ്‌കരണത്തോടുള്ള മനോഭാവത്തില്‍ മാറ്റം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എഡ്യുക്കേഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സതീശന്‍ കൊല്ലറക്കല്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അശ്വിനി ഡയഗ്‌നോസ്റ്റിക്ക് സര്‍വീസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പി.സി. രാജലക്ഷ്മിയെ ആര്‍ട്ടിസ്റ്റ് പി.കെ. ശെല്‍വരാജ് പൊന്നാടയണിയിച്ചാദരിച്ചു.

തുടര്‍ന്ന് ജീവനക്കാര്‍ക്ക് ഉപഹാരം വിതരണം ചെയ്തു. പരിപാടിയില്‍ ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം.എ. ജോണ്‍സണ്‍, എന്‍. അഞ്ജു, പാളയം സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.കെ. സുബൈര്‍,
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ എ.എം. ഇര്‍ഷാദ്, എം.വി. സജിത തുടങ്ങിയവര്‍ സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *