കോഴിക്കോട്: മുന്‍കാല മാധ്യമ പ്രവര്‍ത്തകനും ചലചിത്ര, സാംസ്‌കാരിക സംഘാടകനുമായിരുന്ന റഹീം പൂവാട്ടുപറമ്പിന്റെ നിര്യാണത്തിലാണ് കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകരുടെ യോഗം അനുശോചിച്ചത്. കേരള പത്ര പ്രവര്‍ത്തകയൂണിയന്റെയും സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു യോഗം. മാധ്യമ രംഗത്ത മികച്ച പ്രകടനം കാഴ്ച്ച വെച്ച റഹിം പൂവട്ടപറബിന്റെ ഓര്‍മകളും യോഗത്തില്‍ പങ്കുവെച്ചു.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഫിറോസ്ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രാകേഷ് അനുശോചനപ്രമേയം അവതരിപ്പിച്ചു. പി.ആര്‍.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. ശേഖര്‍, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സി.എം.കെ.പണിക്കര്‍, പി.പി. അബൂബക്കര്‍, നവാസ് പൂനൂര്‍, എം. ബാലഗോപാല്‍, ഹരിദാസന്‍ പാലയില്‍, ദീപക് ധര്‍മ്മടം, ഗിരീഷ് ആമ്പ്ര, എ.പി. അബൂബക്കര്‍, കെ.കെ.ജയേഷ് എന്നിവര്‍സംസാരിച്ചു.


