Kozhikode Vision

കെ സ്മാര്‍ട്ടായി കോഴിക്കോടും; സേവനങ്ങള്‍ ഇനി കടലാസ് രഹിതമാകും

കെ സ്മാര്‍ട്ടായി കോഴിക്കോടും; സേവനങ്ങള്‍ ഇനി കടലാസ് രഹിതമാകും

കോഴിക്കോട്: ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, കെട്ടിടനിര്‍മാണാനുമതി, വസ്തുനികുതി, പൊതു യൂസര്‍ മാനേജ്‌മെന്റ്റ്, ഫയല്‍ മാനേജ്മെന്റ് തുടങ്ങിയവയുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴി ലഭിക്കുക. സേവനങ്ങള്‍ കടലാസുരഹിതമാകുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും ജനുവരി ഒന്നുമുതല്‍ കെ-സ്മാര്‍ട്ട് പദ്ധതിയിലേക്ക് ചുവട് വെക്കും. ഒരുമാസത്തേക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനം പരിചയപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ ഓഫീസിലും സോണല്‍ ഓഫീസുകളിലുംമായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.

ഓണ്‍ലൈന്‍ സംവിധാനം പരിചയമുള്ളവര്‍ക്ക് കെ സ്മാര്‍ട്ടിലൂടെ നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പരിചയമില്ലാത്തവര്‍ക്ക് ഫെസിലിറ്റേഷന്‍ സെന്ററിന്റെ സഹായം തേടാം. പ്രധാന കാര്യാലയത്തില്‍ ഏഴും സോണല്‍ ഓഫീസുകളില്‍ ഓരോ ഡെസ്‌ക് വീതവുമാകും സഹായത്തിനുണ്ടാകുക. ഓരോ ഡെസ്‌കിലും ഓരോ കമ്പ്യട്ടറും സ്‌കാനറും ഉണ്ടാകും. ലഭിക്കുന്ന അപേക്ഷകള്‍ സ്‌കാന്‍ ചെയ്ത് കെ സ്മാര്‍ട്ട് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യും. അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പ്രത്യേക യൂസര്‍ ഐഡി തയ്യാറാക്കിയാകും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ സേവനം ലഭ്യമാക്കുക. ഈ യൂസര്‍ ഐഡി ഉപയോഗിച്ച് അപേക്ഷയുടെയോ പരാതിയുടെയോ പുരോഗതി തുടര്‍ന്ന് പരിശോധിക്കാം. കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴിയും വെബ് പോര്‍ട്ടല്‍ വഴിയും മാത്രമായിരിക്കും ഇത്തരം സേവനങ്ങള്‍ ലഭ്യമാകുക. റജിസ്ട്രര്‍ ചെയ്ത് ലഭിക്കുന്ന ഒടിപി വഴി തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത്തരത്തില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ തുടര്‍ അറിയിപ്പുകളും സേവനങ്ങളും എസ്.എം.എസ്, വാട്സാപ്പ്വഴിലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *