കരിപ്പൂര്‍: മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഷറഫുദ്ദീനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍ നിന്ന് ചെക്ക്-ഇന്‍ ബാഗേജ് പുനഃപരിശോധനയ്ക്കിടെ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍, ബാഗേജ് കൂടുതല്‍ പരിശോധിച്ചതില്‍, ചോക്ലേറ്റ് പൊതികള്‍ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന ഈത്തപ്പഴത്തിന്റെ വിത്തുകളായി ഒളിപ്പിച്ച 141 ഗ്രാം ഭാരമുള്ള 20 സ്വര്‍ണക്കഷണങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് വ്യക്തിഗത തിരച്ചിലില്‍, ധരിച്ചിരുന്ന ജീന്‍സിന്റെ പാളികള്‍ക്കിടയില്‍ 1192 ഗ്രാം തൂക്കമുള്ള പൊടിച്ച രൂപത്തില്‍ സ്വര്‍ണ്ണ സംയുക്തവും ഒട്ടിച്ചതായി കണ്ടെത്തി. സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതിന്റെ ശേഷം വിപണയില്‍ ഏകദേശം 25 ലക്ഷം രൂപ മൂല്യമുള്ള 402 ഗ്രാം സ്വര്‍ണം വീണ്ടെടുത്തു.
ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുള്‍ ലത്തീഫിനെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പുനഃപരിശോധനയില്‍ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ 6 പെര്‍ഫ്യൂം കുപ്പികള്‍ തുറന്ന് അതിനുള്ളില്‍ കണ്ടെത്തിയ ദ്രാവകം പരിശോധിച്ചു. പെര്‍ഫ്യൂം കുപ്പികള്‍ പരിശോധനക്കായി കൊണ്ടുപോയതിന് ശേഷം, അതില്‍ അലിഞ്ഞുപോയ സ്വര്‍ണ്ണം വീണ്ടെടുത്തു. സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തതിന്റെ ശേഷം വിപണയില്‍ ഏകദേശം 5.5 ലക്ഷം രൂപ മൂല്യമുള്ള 83 ഗ്രാം സ്വര്‍ണ്ണംവീണ്ടെടുത്തു.


