Kozhikode Vision

മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു; മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു; മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ച് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പേരാമ്പ്ര: മാവേലി സ്റ്റോറുകളെ സര്‍ക്കാര്‍ നോക്കു കുത്തിയാക്കുന്നു എന്നാരോപിച്ചാണ് മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ മണ്ണപ്പം ചുട്ട് പ്രതിഷേധിച്ചത്. പേരാമ്പ്ര ബ്ലോക്ക് മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുളിയങ്ങല്‍ മാവേലി സ്റ്റോറിന് മുന്നിലാണ് വ്യത്യസ്തമായ സമരം നടത്തിയത്. പ്രവര്‍ത്തകര്‍ മാവേലി സ്റ്റോറിന് മുന്നില്‍ നിരത്തിവെച്ച ഇലകളില്‍ ചിരട്ടയില്‍ മണ്ണ് കൊണ്ട് അപ്പം ചുട്ടായിരുന്നു പ്രതിഷധം. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കിറ്റ് തരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്‍ ഓണത്തിന് പോലും കിറ്റ് നല്‍കാതെ ജനങ്ങളെ കബളിപ്പിച്ചെന്നും കൊള്ള നടത്തിയാല്‍ മാത്രം പോര ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കണമെന്നും വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്ത് വികസനം മുഖ്യമന്ത്രിയുടെ കുടുംബത്തില്‍ മാത്രമാണ് നടക്കുന്നതെന്നും ഇത് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമരമാണെന്നും അവര്‍ പറഞ്ഞു.

ബ്ലോക്ക് മഹിള കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. സൈറാബാനു അധ്യക്ഷത വഹിച്ചു. മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ഗിരിജ ശശി, ഡിസിസി സെക്രട്ടറി രാജന്‍ മരുതേരി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധുകൃഷ്ണന്‍, നൊച്ചാട്മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി. ദിനേശന്‍, മഹിള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രേഷ്മ പൊയിലില്‍, പി.വി. പത്മാവതി, ഇ.സി. മിനി, ബിന്ദു ബാലകൃഷ്ണന്‍ എന്നിവര്‍സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *