Kozhikode Vision

കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ച ആനയെ തളച്ചത് തിങ്കളാഴ്ച പുലര്‍ച്ചയൊടെ

കൊയിലാണ്ടി ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ തട്ടിത്തെറിപ്പിച്ച ആനയെ തളച്ചത് തിങ്കളാഴ്ച പുലര്‍ച്ചയൊടെ

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിനിടെയാണ് ആനയിടഞ്ഞത്. ഞായറാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം നടന്നത്. ക്ഷേത്രോത്സ മഹോത്സവത്തിന് എഴുന്നള്ളിച്ച ശേഷം ക്ഷേത്രനടയില്‍ നിന്ന് പുറത്തിറങ്ങവെയാണ് പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന കൊമ്പനാന ഇടഞ്ഞത്. ആളുകള്‍ പരിഭ്രാന്തരായി ഇറങ്ങിയോടുകയായിരുന്നു. നടയില്‍ നിന്ന് പുറത്തിറങ്ങവെ ഇടഞ്ഞ ആന ആദ്യം പാപ്പാനെ തട്ടിത്തെറിപ്പിക്കുകയായരുന്നു. പിന്നീട് അക്രമാസക്തനായ ആന ക്ഷേത്രത്തിന് മുന്‍വശത്തുണ്ടായിരുന്ന പ്രധാന ഭണ്ഡാരം ഇളക്കിയെടുത്ത്അത് കുളത്തിന് സമീപത്തേക്ക് വലിച്ചെറിഞ്ഞു.

മതിലില്‍ സ്ഥാപിച്ച വിളക്കുകാലുകളും ആന തകര്‍ത്തു. അനുനയിപ്പിക്കാന്‍ ശ്രമിച്ച പാപ്പാന്മാര്‍ക്കു നേരെ ക്ഷത്രത്തില്‍ ഉണ്ടായരുന്നു സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തു. പിന്നീട് വിവരം മരിഞഅഞ് രാത്രിയില്‍ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം, കൊയിലാണ്ടി തഹസില്‍ദാര്‍ സി പി മണി, കൊയിലാണ്ടി ഫയര്‍ഫോഴ്സ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ആനയെ അനുനയിപ്പിക്കാനുള്ള് ശ്രമം നടത്തിയെങ്കിലും നടന്നില്ല. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചയൊടെയാണ്ആനയെതളച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *