Kozhikode Vision

പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജില്ലയില്‍ പ്രവേശനം ലഭിച്ചത് 23,516 പേര്‍ക്ക്

പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ജില്ലയില്‍ പ്രവേശനം ലഭിച്ചത് 23,516 പേര്‍ക്ക്

ഒഴിഞ്ഞു കിടക്കുന്നത് 7,189 സീറ്റുകള്‍

കോഴിക്കോട് : പ്ലസ് വണ്‍് പ്രവേശനത്തിനുളള ആദ്യ അലോട്ട്്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ ആകെ പ്രവേശനം ലഭിച്ചത് 23,516 പേര്‍ക്കാണ്. സംസ്ഥാനത്ത ഉടനീളം ഒന്നാം ഘട്ടത്തില്‍ 2,41,104 പേര്‍ക്കും അവസരം ലഭിച്ചു. 3,03,409 മെറിറ്റ് സീറ്റുകളിലേക്ക് 4,60,147 അപേക്ഷകരാണുണ്ടായിരുന്നത്. കോഴിക്കോട് ജില്ലയില്‍ ആകെ 47182 പേരാണ് അപേക്ഷിച്ചത്. നിലവില്‍ ജില്ലയില്‍ 30705 സീറ്റുകളാണ് ഉള്ളത്. ആദ്യ അലോട്മെന്റ് പട്ടിക പുറത്തു വന്നപ്പോള്‍ 7,189 സീറ്റുകളാണ് ഒഴിവുള്ളത്. ജനറല്‍ വിഭാഗത്തില്‍ ജില്ല യില്‍ 15,360 സീറ്റുണ്ട്. ഇതില്‍ എല്ലാ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായി. ഭിന്നശേഷി വിഭാഗത്തില്‍ 660 സീറ്റുകളില്‍ 341 സീറ്റുകളാണ് അലോട്ട് ചെയ്തത്. 319 സീറ്റുകള്‍ ബാക്കിയുണ്ട്.സ്പോര്‍ട്സ് ക്വോട്ടയില്‍ 725 അപേക്ഷകളാണ് ലഭിത്. നിലവില്‍ 769 സീറ്റുകളു ണ്ട്. 597 സീറ്റുകളിലേക്കാണ് ആദ്യ അലോട്മെന്റ് നടത്തിയത്. 172 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.


ആദ്യ അലോട്മെന്റിനു ശേഷം എസ് സി വിഭാഗ ത്തില്‍ 1,975 സീറ്റുകളും എസ്ടി വിഭാഗത്തില്‍ 2,842 സീറ്റുകളും ഒഴിഞ്ഞു കിടക്കു ന്നുണ്ട്. എസി വിഭാഗ ത്തില്‍ 2,555 പേരും എന്നി വിഭാഗത്തില്‍ 164 പേരുമാണ് പ്രവേശനം നേടിയത്. ഇടിബി വിഭാഗത്തിലെ 1,391 സീറ്റുക ളിലും അലോട്മെന്റ് നടത്തിക്കഴിഞ്ഞു.മുസ്ലിം വിഭാഗത്തിലെ 1,327 സീറ്റുകളിലും അലോട്മെന്റ് പൂര്‍ത്തിയായി.
അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് ബുധനാഴ്ച വരെ സ്‌കൂളുകളില്‍ പ്രവേശനം നേടാം. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളില്‍ നിന്ന് പ്രവേശന സമയത്ത് പ്രിന്റ് എടുത്ത് നല്‍കും. ആദ്യ അലോട്ട്മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശനസമയത്ത് നല്‍കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം സ്‌കൂളില്‍ അടയ്ക്കാം. മറ്റ് ഓപ്ഷനുകളില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാന്‍ സാധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *