അത്തോളി: റെജിസ്റ്റേഡ് എന്‍ഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ നാലാമത് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍ വച്ച് നടന്നു. 2 വര്‍ഷം കൂടുമ്പോള്‍ സമ്മേളനവും ഓരോ വര്‍ഷത്തിലും ജനറല്‍ബോഡിയോഗവും ചേരുന്നുണ്ട്.. ഇതിന്റെ ഭാഗമായാണ് അത്തോളിയില്‍ കണ്‍െവന്‍ഷന്‍ സംഘടിപ്പിച്ചത്. കണ്‍വെന്‍ഷന്‍ എം. കെരാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന് മാതൃകയാകാവുന്ന പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ വീട് നിര്‍മ്മിക്കാന്‍ തരത്തില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ സംഘടന തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ ടി.വി. ഗിരീഷ് ബാബു ചടങ്ങിന് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു, സെക്രട്ടറി കെ.പി. സുമിദ്, സ്ഥാപക പ്രസിഡന്റ് സി. വിജയകുമാര്‍, മുന്‍സംസ്ഥാന പ്രസിഡന്റ് കെ. മനോജ്, ജോയിന്റ് സെക്രട്ടറി പി. പ്രമോദ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടനാ സെഷനില്‍ ജില്ലാ പ്രസിഡന്റ് കെ. മുസ്തഫ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് എസ്. ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാധാകൃഷ്ണന്‍, ടി.പി. മനോജ് സംസാരിച്ചു. ജില്ലാ സെക്രട്ടറി സി. സന്തോഷ് കുമാര്‍, കെ.എം. അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി കെ.പി. സുമിദ് തുടങ്ങിയവര്‍ സംസാരിച്ചു.
കെട്ടിട നിര്‍മാണ ലൈസന്‍ഫീ 20 ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ 150 ച.മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുമ്പുണ്ടായിരുന്ന 50 ശതമാനം മതി എന്നുള്ള നിയമം പുനസ്ഥാപിക്കുക, എംപാനല്‍ ലൈസന്‍സ് വേണമെന്ന നിയമം ഇരുലൈസന്‍സ് എന്ന രീതിയിലേക്ക് മാറിയിരിക്കുന്നത് മൂലം ലൈസന്‍സികള്‍ക്കുണ്ടായ ഭാരിച്ച ചെലവ് ഏകീകരിക്കുക, കെട്ടിട നിര്‍മാണ ലൈസന്‍സ്ഫീ 10 ഇരട്ടി വര്‍ദ്ധിപ്പിച്ചപ്പോള്‍ പഞ്ചായത്തുകളും തോന്നിയ പോലെ ഫൈന്‍ ഈടാക്കുന്നത് ജനത്തിന്ന് വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കുന്നതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


