Kozhikode Vision

സൈനബ കൊലപാതകം; കൂട്ടു പ്രതി സുലൈമാനും പോലീസ് പിടിയില്‍

സൈനബ കൊലപാതകം; കൂട്ടു പ്രതി സുലൈമാനും പോലീസ് പിടിയില്‍

കുറ്റിക്കാട്ടൂര്‍: കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിയായ സൈനബയെ കൊലപ്പെടുത്തിയ കേസില്‍ കൂട്ടി പ്രതിയെ സേലത്തുവെച്ചാണ് കസബ പൊലീസ് പിടികൂടിയത്. സൈബര്‍ സെല്‍ സഹായത്തോടെ ആണ് ഇയാള്‍ സേലത്തുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കസബ പൊലീസ് തമിഴ്നാട്ടിലെ സേലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സുലൈമാനെ പിടികൂടിയത്. കേസില്‍ നേരത്തെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി സമദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമദ് നല്‍കിയ മൊഴിയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍നിന്ന് കാണാതായ വീട്ടമ്മ സൈനബയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സമദുമായി നടത്തിയ തെളിവെടുപ്പില്‍ കാണാതായ വീട്ടമ്മ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിയായ സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ചുരത്തില്‍ പരിശോധന നടത്തിയത്.

കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നായിരുന്നു സമദിന്റെ മൊഴി. ചുരത്തില്‍ മൃതദേഹം ഉപേക്ഷിച്ചെന്ന് പറയുന്ന സ്ഥലത്തുനിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഏഴാം തീയതി വൈകുന്നേരം മുതല്‍ സൈനബയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് മുഹമ്മദാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ സമദിന്റെ മൊഴി. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷമാണ് കൊല നടത്തിയതെന്നാണ് സമദ് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്വര്‍ണം കളവ് പോയോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *