കോഴിക്കോട്: ചില വ്യാപാര പ്രശ്ങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഫെബ്രുവരി 13-ന് ആഹ്വാനം ചെയ്തിട്ടുള്ള കടയടപ്പ് സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ഈ കടയടപ്പ് സമരം വ്യാപാരികള്‍ തള്ളിക്കളയണമെന്നും വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരു പൊതു തെരഞ്ഞെടുപ്പിന്റ്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ നടത്തുന്ന സമരം സംസ്ഥാനത്തെ വ്യാപാരികളെ വഞ്ചിക്കുന്നതിനും ചില ഈ രാഷ്ട്രീയ കക്ഷികള്‍ക്ക് മുതലെടുക്കാനുമുള്ള അവസരം ഒരുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയെ ബാധിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് വ്യാപാരി വ്യവസായി സമിതിയുടെ നേത്യത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് നടത്തിയിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനവും. വിവിധ സന്ദര്‍ഭങ്ങളില്‍ ചര്‍ച്ചകളും നടത്തിയിരുന്നു.
ആവശ്യമായ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്ന് ഉറപ്പ് നല്കിയിരിക്കുകയാണ് നിലവില്‍. സംഘടനാ നേതൃത്വം നടത്തിയ നിരവധി ചര്‍ച്ചകളുടെ ഫലമായാണ് സംസ്ഥാനത്ത് ചരിത്രത്തില്‍ആദ്യമായി വാണിജ്യ മന്ത്രാലയം രൂപീകരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. വലിയ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ വ്യാപാര മേഖല സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ കാണുന്നത്.വ്യാപാര മേഖലയിലെ പ്രശ്നങ്ങളില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ നടത്തേണ്ട സന്ദര്‍ഭത്തിലാണ് ഏകോപന സമിതിയുടെ രാഷ്ട്രീയ പ്രേരിതമായ സമരം നടത്തുന്നത്. ആയതിനാല്‍ ഈ കടയടപ്പ് സമരം തള്ളിക്കളയണമെന്നും അന്നേദിവസം സംസ്ഥാനത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ വി.കെ.സി. മമ്മദ് കോയ, വി. ഗോപിനാഥ്, എം.പി. അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍പങ്കെടുത്തു.


