Kozhikode Vision

കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു; താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയര്‍ ഓഫീസറായ കെ.പി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്

കാര്‍ഷിക വിളകള്‍ സാമൂഹ്യ വിരുദ്ധര്‍ വെട്ടിനശിപ്പിച്ചു; താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപം റിട്ട. ഫയര്‍ ഓഫീസറായ കെ.പി ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്

താമരശ്ശേരി: താമരശ്ശേരി കെടവൂര്‍ മുണ്ടോളി പാലത്തിന് സമീപത്തായി 80 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത കാര്‍ഷികവിളകളാണ് രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. റിട്ട. ഫയര്‍ ഓഫീസറായ കെ.പി. ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ കാര്‍ഷിക വിളകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. വയല്‍ വരമ്പില്‍ നട്ടുവളര്‍ത്തിയ 12 തെങ്ങിന്‍ തൈ, 42 കവുങ്ങ്, നാല് ജാതി എന്നിവയാണ് നശിപ്പിച്ചത്. കുലയ്ക്കാറായ തെങ്ങും കവുങ്ങും, റബ്ബൂട്ടാനും വെട്ടിനശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതോടെ ലാഭം പ്രതീക്ഷിച്ച് ഇറക്കിയ കൃഷിയില്‍ നിന്നും വന്‍ നഷ്ടം നേരിടേണ്ടി വന്നതിന്റെ ആഘാതത്തിലാണ് കര്‍ഷകനായ ജയപ്രകാശ്. ഫയര്‍ ഓഫീസറായി വിരിമിച്ചതോടെയാണ് ജയപ്രകാശ് കൃഷിയിലേക്ക് ഇറങ്ങുന്നത്. പച്ചക്കറികളും മറ്റും കൃഷി ചെയ്യുന്നതിനേക്കാള്‍ തെങ്ങും കവുങ്ങും ജാതിക്കുമാണ് ജയപ്രകാശിന്റെ ഇഷ്ടകൃഷികള്‍.

വലിയ പ്രതീക്ഷയോടെ ആരംഭിച്ച കൃഷിയെ സാമൂഹ്യവിരുദ്ധര്‍ ചേര്‍ന്ന് നശിപ്പിക്കുന്നത് പതിവായതോടെ കൃഷി തന്നെ അവസാനിപ്പിക്കാനാണ് ജയപ്രകാശിന്റെ തീരുമാനം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അയല്‍ക്കാരുടെ സഹകരണത്തോടെ ഇറക്കിയ കൃഷിയില്‍ 500 ലധികം വരുന്ന കവുങ്ങുകള്‍ ഇതിന് മുന്‍പും സാമൂഹ്യവിരുദ്ധര്‍ വെട്ടിനശിപ്പിച്ചിരുന്നു. സംഭവത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരുതുടര്‍നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാല്‍ കൃഷി നശിപ്പിച്ചതിന് പിന്നിലുള്ള കാരണമെന്താണ് ഇന്നും വ്യക്തമല്ല. കര്‍ഷകരെ ദ്രോഹിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും പ്രദേശവാസികളുടെയും ആവശ്യം. കൂടുതല്‍ വിളവ് പ്രതീക്ഷിച്ച് ഇറക്കിയ പുതിയ കവുങ്ങിന്‍ തൈകളും വെട്ടി നശിപ്പിച്ചതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് ജയപ്രകാശിന് നേരിടേണ്ടിവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *